Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ghaziabad Native.

ച​രി​ത്ര​ത്തി​ലാ​ദ്യം, ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ച്ചു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഹ​രീ​ഷ് റാ​ണ​യു​ടെ ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. മ​ക​ന്‍റെ ദു​രി​താ​വ​സ്ഥ പ​രി​ഗ​ണി​ച്ച് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടി​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഈ ​നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ഹ​രീ​ഷ് റാ​ണ, 2013-ൽ ​പി​ജി ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​ന്നു​മു​ത​ൽ ച​ല​ന​ശേ​ഷി​യ​റ്റ് കി​ട​പ്പി​ലാ​യ ഹ​രീ​ഷി​ന് ട്യൂ​ബി​ലൂ​ടെ​യാ​ണ് ശ്വ​സി​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​യാ​ധി​ക്യം പ​രി​ഗ​ണി​ച്ചും ജീ​വി​ത​ത്തി​ലേ​ക്ക് ഹ​രീ​ഷ് റാ​ണ​യ്ക്ക് ഇ​നി​യൊ​രു മ​ട​ങ്ങി വ​ര​വി ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടി മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റി​സ് ജെ.​ബി പ​ർ​ദി​വാ​ല, ജ​സ്റ്റി​സ് കെ.​വി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. 13 വ​ർ​ഷ​മാ​യി ഹ​രീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും ഇ​നി​യും സു​ഖ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ കോ​ട​തി മു​ഖ​വി​ല​യ്ക്കെ​ടു​ത്തു. "ചി​കി​ത്സ കൊ​ണ്ട് ഇ​നി യാ​തൊ​രു പു​രോ​ഗ​തി​യും ഇ​ല്ലാ​ത്ത ഘ​ട്ട​ത്തി​ൽ ഈ ​അ​വ​സ്ഥ​യി​ൽ അ​ദ്ദേ​ഹ​ത്തെ തു​ട​രാ​ൻ വി​ടു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി.

പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ ഇ​ത്ര​യും കാ​ലം മ​ക​നെ നി​സ്വാ​ർ​ത്ഥ​മാ​യി പ​രി​ച​രി​ച്ച​തി​നെ കോ​ട​തി അ​ഭി​ന​ന്ദി​ച്ചു. മ​ക​ന്‍റെ വേ​ദ​ന കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് അ​വ​ർ ദ​യാ​വ​ധ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​രീ​ഷി​നെ ഡ​ൽ​ഹി എ​യിം​സി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​വി​ടെ വെ​ച്ച് അ​ന്ത​സോ​ടെ​യു​ള്ള മ​ര​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് കൃ​ത്യ​മാ​യ പ്ലാ​നിം​ഗി​ലൂ​ടെ ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കം ചെ​യ്യും.

ദ​യാ​വ​ധ​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​യ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ അ​രു​ണ ഷാ​ൻ​ബാ​ഗ് കേ​സി​ലെ വി​ധി​ക്ക് ശേ​ഷം ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും, ഓ​രോ കേ​സി​ലും മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി കോ​ട​തി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്.

Latest News

Corehub Up